ഒരു പുട്ടുണ്ടാക്കിയ കഥ


ഒരു പുട്ടുണ്ടാക്കിയ കഥ
മലയാളികൾക്ക് പുട്ടെന്ന വിഭവം ഇത്രയേറെ പ്രിയപെട്ടതായതിൽ ഒരു പുതിയ കാരണം കൂടെയുണ്ട്. ആ കഥയറിയാം
"ഒരു ഗ്ലാസ്‌ പുട്ടുപൊടിക്ക് ഒരു ഗ്ലാസ്‌ വെള്ളം" പുട്ടിലെ ആ സമവാക്യം അവതരിപ്പിച്ചുകൊണ്ടാണ് പൊൻകതിർ എന്ന ബ്രാൻഡ് കേരളകരയിലെ പുട്ടുപ്രേമികൾക്കിടയിലേക്ക് വന്നെത്തിയത്. എന്തിനാണ് പുട്ടിന്  ഇത്തരമൊരു കണക്ക്? പുട്ടൊക്കെ അത്ര വലിയ സംഭവമാണോ എന്ന് ചോദിക്കും മുമ്പ് വീട്ടമ്മമാരോട് ഒന്ന്  ചോദിച്ചു നോക്കു, പുട്ടിന് നനയ്ക്കുന്ന പാകം തെറ്റിയാലുള്ള പുകില്. പുട്ടിന്റെ കഥകൾ ഏറെ കൗതുകമുണർത്തുമ്പോൾ എന്താണ് ഇത്തരമൊരു കണക്കിന് പിന്നിലെ കഥയെന്ന് സംരംഭകന്റെ വാക്കുകളിൽ നിന്ന് തന്നെ അറിയാം. ഒരിക്കൽ ഭാര്യ മിനിക്കൊപ്പം പാചകം ചെയ്യാൻ അടുക്കളയിൽ കയറി. പുറത്തുനിന്ന് വാങ്ങിയ പുട്ടുപൊടി കൊണ്ട് നനച്ചു നനച്ച് അവസാനം കട്ട പിടിക്കുന്ന കാര്യം അപ്പോഴാണ് ശ്രെദ്ധിക്കുന്നത്. കുറച്ചു വെള്ളം അധികം ആയാൽ അപ്പോൾ  തെറ്റും ഈ പുട്ടിന്റെ കൂട്ട്. നനയ്ക്കാൻ ബുദ്ധിമുട്ടായതു കൊണ്ട് പുട്ടുണ്ടാക്കാത്ത കഥയും പുത്തൻ തലമുറക്കാർ പറഞ്ഞു കേൾക്കുന്നു. വെള്ളവും പൊടിയും തമ്മിലുള്ള ശെരിയായ അനുപാതം ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയുന്ന അരിപൊടിയെ കുറിച്ചുള്ള ഗവേഷണത്തിലായി  പിന്നീട്.
അതൊരു സംഭരംഭത്തിന്റെ തുടക്കമായിരുന്നു. അങ്ങനെ നാല് വ്യത്യസ്ത അരികൾ സ്‌റ്റീം ചെയ്തെടുത്ത്‌ വിറകടുപ്പിൽ വച്ച്  ഓട്ടുരുളിയിൽ വറുത്ത്‌ പൊടിച്ച് ഒരു പിടിയങ്ങു പിടിച്ചു. സംഭവം ഉഷാർ. ഒരു ഗ്ലാസ്‌ പൊടിയെടുത്ത്‌ ഒരു ഗ്ലാസ്‌ വെള്ളം ചേർത്തു നനച്ചു. നല്ല പഞ്ഞി പോലുള്ള രുചികരമായ പുട്ട് തയ്യാർ. മക്കളായ റിഷികേശും ഭാനുവും, ഒപ്പം കുടുംബങ്ങളെല്ലാവരും സൂപ്പർ എന്നു പറഞ്ഞതോടെ പ്രോത്സാഹനമായി. അങ്ങനെ വീടിനോടു  ചേർന്ന് ഒരു ഷെഡ്ഢിൽ വലിയ ഒരു ഓട്ടുരുളിയിൽ പൊടി വറുക്കാനുള്ള പരിമിതമായ സൗകര്യങ്ങളുമായി ഉൽപ്പാദനം തുടങ്ങി. പിന്നീട് പടിപടിയായി വളരുകയായിരുന്നു. "ബിജോയിയുടെ വാക്കുകളിൽ കഠിനാധ്വാനത്തിന്റെ പൊൻതിളക്കം." പുട്ട് എല്ലാ മലയാളികളുടെയും പ്രിയ ഭക്ഷണമാണ്. പ്രാതലിനു മാത്രമല്ല എല്ലാ നേരത്തും.  പുട്ട്  കഴിക്കാൻ ഇഷ്ട്ടപെടുന്നവരാണ് മലയാളികൾ. എന്നാൽ പുട്ടിന്റെ രുചിയും മിനുസവുമൊക്കെ ഇരിക്കുന്നത് പൊടി നനയ്ക്കുന്നതിലാണ്. അതിലാണ് പലരും പരാചയപെടുന്നതും. "ഒരു ഗ്ലാസ് പുട്ടുപൊടിക്ക് ഒരു ഗ്ലാസ്‌ വെള്ളം" ആ പാകത്തിൽ പുട്ടുപൊടി തയ്യാറാകുന്ന ടെക്നോളജി അവതരിപ്പിച്ചതോടെ പുട്ടുപൊടി നനക്കാൻ അറിയാത്തവർക്കും സമയം തികയാത്തവർക്കും എളുപ്പമായി. അങ്ങനെ മലയാളി വീട്ടമ്മമാർക്ക്  പുട്ടുപൊടി എന്നാൽ "പൊൻകതിർ " എന്നതിലേക്കായി മാറി കാര്യങ്ങൾ. കേരളത്തിന്‌ പുറമെ വിദേശത്തുള്ള വീട്ടമ്മമാരും പൊൻകതിർ പുട്ടുപൊടി വാങ്ങി പുട്ടുണ്ടാക്കിയ കഥയൊക്കെ പങ്കുവെയ്കുമ്പോൾ ഏറെ സന്തോഷം. "ബിജോയി പറയുന്നു. "